Savio Higher Secondary School, Devagiri, Medical College P.O., Phone : 0495 2356951

2012-13



    കോഴിക്കോട് നഗരത്തില്‍ നിന്നും 8 കി. മീ അകലെ മെഡിക്കല്‍കോളേജിനടുത്ത് ദേവഗിരിയിലാണ് സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ദേവഗിരി കോളേജിനോട് ചേര്‍ന്ന് വരുന്ന ഈ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത് സാമൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയാണ്. സി. എം. ഐ സന്യാസഭ ദേവഗിരിയില്‍ നടത്തുന്ന സാവിയോ എല്‍. പി സ്കൂള്‍, സെന്റ് ജോസഫ്സ് കോളേജ്, ആശാകിരണ്‍, ദേവഗിരി പബ്ലിക് സ്കൂള്‍ എന്നിവ സഹോദര സ്ഥാപനങ്ങളാണ്. ദൈവത്തിനും രാജ്യ ത്തിനും വേണ്ടി (“PRO DEO ET PATRIA”) എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തില്‍ സാരമായ പങ്കു വഹിച്ചു വരുന്ന ഈ സ്ഥാപനം സേവനത്തിന്റെ അമ്പതു വര്‍ഷങ്ങള്‍ പിന്നിട്ടു കഴി‍ഞ്ഞു.